സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വിജയ്, ഒപ്പമുള്ള ആളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (16:56 IST)

സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിന്റെ 'ബീസ്റ്റ്' ചിത്രീകരണം വിജയ് അടുത്ത പൂര്‍ത്തിയാക്കിയിരുന്നു.'ദളപതി 66'ന്റെ ജോലികള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നടന്‍. ദില്‍ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം 2022 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇപ്പോഴിതാ സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയുടെ ഒപ്പമുള്ള വിജയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന അണിയറയിലൊരുങ്ങുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :