മെയ് മാസം ടോവിനോ കൊണ്ടുപോകുമോ ? നിവിന്‍ പോളിയുടെ മലയാളി ഫ്രം ഇന്ത്യക്ക് പിന്നാലെ 'നടികര്‍'ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 3 മെയ് 2024 (09:26 IST)
Nadikar
ടോവിനോയും സൗബിനും (Tovino Thomas and Soubin Shahir)പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'നടികര്‍' ഒരുങ്ങുകയാണ്. ജീന്‍ പോള്‍ ലാല്‍ (ലാല്‍ ജൂനിയര്‍) സംവിധാനം ചെയ്ത ചിത്രം ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്.
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
40 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.