കെ ആര്‍ അനൂപ്|
Last Modified ശനി, 20 ജനുവരി 2024 (16:33 IST)
വളരെയധികം ഇഷ്ടപ്പെട്ട ഒരു സിനിമയാണ് 'കാതല്‍' എന്ന് മോഹന്‍ലാല്‍. മമ്മൂക്ക ഏറ്റവും മനോഹരമായി അഭിനയിച്ച ഒരു സിനിമയാണ് ഇതൊന്നും ലാല്‍ പറയുന്നു. അങ്ങനെയൊരു സിനിമ ഇപ്പോള്‍ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ല എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഒരു സിനിമ നമ്മുടെ അടുത്തേക്ക് വരുന്നതാണ്. അത് വരുന്ന സമയത്ത് ഒരു ആക്ടറിനെ സംബന്ധിച്ചിടത്തോളം അത് ചലഞ്ച് ആണ്. അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ഇല്ല.
സിനിമയിലുള്ള മാറ്റങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയുമ്പോഴാണ് അത്തരം ആള്‍ക്കാരെ ആളുകള്‍ അക്‌സെപ്റ്റ് ചെയ്യുന്നത്. വീണ്ടും ഞാന്‍ പറയുന്നു അത്തരത്തില്‍ ഒരു കഥാപാത്രങ്ങള്‍ കിട്ടുന്നത് ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ചലഞ്ച് ആണ് ഭാഗ്യമാണ് മോഹന്‍ലാല്‍ പറഞ്ഞു.
തിയറ്ററുകളില്‍ എത്താന്‍ ഇനി നാല് ദിനങ്ങള്‍ കൂടി ബാക്കി നില്‍ക്കേ വാലിബന്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു.മോളിവുഡിലെ സിനിമകളെ സംബന്ധിച്ച് ഇതൊരു അപൂര്‍വതയാണ്. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് തുടക്കം മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ചൊരു ഓപ്പണിങ് ഇതിനോടകം തന്നെ നേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒറ്റ ദിവസം കൊണ്ടുതന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് കേരളത്തില്‍ നിന്ന് വിറ്റു പോയത്. 1.5 കോടി കളക്ഷന്‍ സിനിമ തിയറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്വന്തമാക്കി. അഡ്വാന്‍സ് ബുക്കിംഗ് മായി ബന്ധപ്പെട്ട ജില്ല തിരിച്ചുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
ഷോകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് എറണാകുളം ജില്ലയാണ്. ബുക്കിങ്ങിലും എറണാകുളത്തിനെ പിന്നിലാക്കാന്‍ മറ്റു ജില്ലക്കാര്‍ക്ക് ആയിട്ടില്ല.217 ഷോകളില്‍ നിന്നായി 22,102 ടിക്കറ്റുകളാണ് ഇവിടെ വിറ്റിരിക്കുന്നത്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത് മൂന്നാം സ്ഥാനം തൃശ്ശൂരിനും.തിരുവനന്തപുരത്ത് 192 ഷോകളും 16,426 ടിക്കറ്റുകളുമാണെങ്കില്‍ തൃശൂരില്‍ 155 ഷോകളും 13,748 ടിക്കറ്റുകളുമാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. രാവിലെ ആറ് മുപ്പതോടെ ആദ്യത്തെ ഷോ കേരളത്തില്‍ ആരംഭിക്കും.