മമ്മൂട്ടി ചിത്രങ്ങൾക്ക് സംഭവിക്കുന്നത് ഇതോ? പേരൻപിനെ തഴയുന്നത് ആര്?

ഇത് സുവർണാവസരം, എന്നിട്ടും വേണ്ട വിധം ഉപയോഗിക്കാത്തതെന്ത്? - പേരൻപിനെ തഴയുന്നത് ആര്?

എസ് ഹർഷ| Last Updated: ചൊവ്വ, 22 ജനുവരി 2019 (11:41 IST)
ഓരോ സിനിമയും അത്രതന്നെ പ്രതീക്ഷയോടെയാണ് എത്തുന്നത്. സംവിധായകന്റേയും നിർമാതാവിന്റേയും സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുകയാണ് ഓരോ സിനിമയും ചെയ്യുന്നത്. അത്രതന്നെ പ്രതീക്ഷകളുടെ അമിതഭാരവും പേറിയാണ് ഓരോ പ്രേക്ഷകനും തിയേറ്ററിലേക്ക് എത്തുന്നതും.

എന്നാൽ, നിർഭാഗ്യവശാൽ ചില സിനിമകൾക്ക് പ്രതീക്ഷിച്ച ഔട്ട് പുട്ട് നൽകാൻ കഴിയാറില്ല. മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് പേരൻപ്. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശനം നടത്തിയ ചിത്രത്തെ കുറിച്ച് ആർക്കും മോശം പറയാനില്ലെന്നിരിക്കേ, ഈ ചിത്രത്തിനു അതിന്റെ പ്രാധാന്യമർഹിക്കുന്ന പബ്ലിസിറ്റി ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കാർത്തിക് സുബ്ബരാജ്,സ്.ജെ.സൂര്യ,മോഹൻ രാജ,ആക്ടർ ആര്യ,സിദ്ധാർഥ് തുടങ്ങിയ തമിഴ് സിനിമയിലെ പ്രമുഖർ മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തിയും തമിഴകത്തേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുകയും ചെയ്തിരിക്കുകയാണ്. പക്ഷേ, ഈ ഒരു പ്രൊമോഷൻ സ്ട്രാറ്റർജി കേരളത്തിൽ നടക്കുന്നില്ലെന്ന് ഫാൻസ് പറയുന്നു.

ഇത്രയും നല്ല സുവർണാവസരം, തമിഴ് തെലുഗ് രണ്ടു ഭാഷയിലായി ക്ലാസ് ഓറിയന്റഡ് ആയുള്ള 2 സിനിമകൾ അതും ഒരേ മാസം അതും മലയാളിയായ നടന്റെ റിലീസ് ചെയ്യുന്നു. അത് അതിന്റെ പൂർണതയിൽ കേരളത്തിൽ മാർക്കറ്റ് ചെയ്തു പണത്തേക്കാൾ മികച്ച പേരും പുകഴും നേടിയെടടുക്കാനും, നല്ല വരവേൽപ്പ് ആ സിനിമയ്ക്കു നൽകി നല്ല ജനപ്രീതിയും ഉണ്ടാക്കിയെടുക്കാൻ അവസരമുണ്ടായിട്ടും അതുപയോഗിക്കാതിരിക്കുന്നതു നിരാശായുണ്ടാക്കുന്ന കാര്യമാണെന്ന് ഓൺലൈൻ മമ്മൂട്ടി ഫാൻസ് വ്യക്തമാക്കുന്നു. മറ്റുള്ളവർ ഇതുപോലുള്ള അവസരത്തിന് കാത്തിരിക്കുമ്പോൾ കയ്യിൽ കിട്ടിയിട്ടും അത് വേണ്ട പോലെ ഉപയോഗിക്കാതിരിക്കുന്നതു വിഷമമാണെന്ന് ഇവർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :