കെ ആര് അനൂപ്|
Last Modified തിങ്കള്‍, 22 മെയ് 2023 (13:03 IST)
മോഹന്‍ലാല്‍-ശ്രീനിവാസന് സിനിമകള്‍ ഇനിയും സംഭവിക്കുമോ?സാധ്യതയുണ്ടെന്ന സൂചനയാണ് ശ്രീനിവാസന് നല്‍കുന്നത്. ഇരുവരും ഒന്നിച്ച് എത്തുന്ന സിനിമകള്‍ക്കായുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്.
മോഹന്ലാ- പ്രിയദര്ശന് കൂട്ടുകെട്ടിലൊരു സിനിമ ചെയ്യാന്‍ പ്രിയദര്ശന് ആഗ്രഹമുണ്ടെന്ന് ശ്രീനിവാസന് തന്നെയാണ് വെളിപ്പെടുത്തിയത്.'സത്യന് അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്ടം. പക്ഷെ പ്ലാന്‍ ഒന്നും ഇട്ടിട്ടില്ല. പ്രിയന് ഒരു പ്ലാനുണ്ട്. വിനീതിന് വളരെ ആഗ്രഹമുണ്ട്. ചിലപ്പോള്‍ അതായിരിക്കാം ആദ്യം നടക്കുന്നത്',-ശ്രീനിവാസന് പറഞ്ഞു.
ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനം വൈകാതെ തന്നെ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.