Last Modified വെള്ളി, 12 ജൂലൈ 2019 (12:14 IST)
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി ചരിത്രസിനിമയിൽ നായകനാകുന്നു എന്ന പ്രത്യേകതയോടെയാണ് മാമാങ്കം വാർത്തകളിൽ നിറഞ്ഞത്.
എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ്. നേരത്തേ മമ്മൂട്ടിയുടെ തന്നെ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ അപ്രന്റിസ് എന്ന നിലയില്‍ പദ്കമുകാർ പ്രവർത്തിച്ചിട്ടുണ്ട്.
ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് താൻ മുൻപും മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്ന് പദ്മകുമാർ തുറന്നു പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ‘ഒരു വടക്കന്‍ വീരഗാഥയില്‍’ ഒരു അപ്രന്റിസ് എന്ന നിലയില്‍ പ്രവര്‍ത്തിച്ച താന്‍ 30 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂക്കയെ വെച്ച് മറ്റൊരു പിരീഡ് ഡ്രാമ ചെയ്യുന്നത് വന്യമായ സ്വപ്‌നങ്ങളില്‍ പോലും ഇല്ലായിരുന്നുവെന്ന് പദ്മകുമാര്‍ പറയുന്നു.
‘മറ്റൊരു ബാഹുബലി എന്ന നിലയിലോ പഴശിരാജ എന്ന നിലയിലോ മാമാങ്കത്തെ കണക്കാക്കരുത്. തോറ്റുപോയൊരു യോദ്ധാവിന്റെകഥയാണ് ചിത്രം പറയുന്നത്. ത്രില്ലറിന്റെയും എന്റര്‍ടെയ്‌നറിന്റെയും എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുമ്പോഴും അന്നത്തെ സമൂഹം അഭിമുഖീകരിച്ചിരുന്ന എല്ലാകാര്യങ്ങളും ചിത്രം പറയുന്നു. പൂര്‍ണമായും തന്റെ ചിത്രമായാണ് മാമാങ്കം സംവിധാനം ചെയ്തിട്ടുള്ളതെന്നും ഇതു സംബന്ധിച്ച വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.