കങ്കുവയുടെ ബജറ്റ് 350 കോടി, ഒടിടി റൈറ്റ്‍സ് വിറ്റ് പോയത് ഞെട്ടിക്കുന്ന തുകയ്‍ക്ക്

നിഹാരിക കെ എസ്| Last Modified വ്യാഴം, 14 നവം‌ബര്‍ 2024 (17:05 IST)
വൻ ഹൈപ്പിൽ എത്തി നീതി പുലർത്താൻ കഴിയാതെ പോയ സിനിമകളിൽ ഇനി കങ്കുവയും കാണുമെന്നാണ് ആരാധക പക്ഷം. തിയേറ്ററിൽ നിന്ന് തന്നെ കണ്ടാൽ അതിന്റെ വിസ്മയം തിരിച്ചറിയാൻ കഴിയുമെന്നിരിക്കെ, സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 350 കോടി രൂപയ്ക്കാണ് കങ്കുവ റിലീസ് ചെയ്തിരിക്കുന്നത്. ഓ.ടി.ടി റൈറ്റ്സ് വിറ്റ് പോയത് 100 കോടിക്കാണ്.

ആമസോണ്‍ പ്രൈം വീഡിയോയ്‍ക്കാണ് ചിത്രത്തിന്റെ റൈറ്റ്സ്. ഒടിടി റൈറ്റ്‍സ് വിറ്റതാകട്ടെ 100 കോടി രൂപയ്ക്കാണ് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നു. ഒടിടിയില്‍ എപ്പോഴായിരിക്കും കങ്കുവ എത്തുകയെന്നതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. കങ്കുവയ്ക്ക് പ്രീ സെയിലായി 26 കോടി രൂപയാണ് നേടാനായത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് വരാനിരിക്കുന്ന സൂര്യ ചിത്രമായ കങ്കുവയുടെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.

1070ലും 2024ലും 954 വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ നടക്കുന്ന രണ്ട് കഥകളാണ് സമാന്തരമായി സഞ്ചരിക്കുന്നത്. 1070ല്‍ അഞ്ച് ദ്വീപുകളിലും കടലിലും 2024ല്‍ ഗോവയിലും ആകാശത്തുമായാണ് കഥ നടക്കുന്നത്. ആയിരം വർഷങ്ങളുടെ ഇടവേളയുണ്ടെങ്കിലും ആ കാലഘട്ടങ്ങൾ തമ്മിൽ ബന്ധപ്പെട്ട കിടക്കുന്നു. രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ കാണിച്ചാണ് സിനിമ അവസാനിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :