'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' സിനിമയാകുമോ ? പ്രിയദര്‍ശന്റെ ആഗ്രഹം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മെയ് 2023 (11:14 IST)
പുസ്തകങ്ങള്‍ സിനിമയാക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകന്‍ പ്രിയദര്‍ശന്‍. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ താന്‍ അതില്‍ തൊടില്ലെന്നും തനിക്ക് ചീത്ത പേരായി പോകുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കുന്നതിനെ കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുണ്ടെന്നും അത് നടക്കില്ലെന്നും അതിനുള്ള കാരണവും സംവിധായകന്‍ തന്നെ പറയുന്നുണ്ട്.

പറഞ്ഞ് മനസ്സിലാക്കിയ ഒരു നോവല്‍ എത്ര സിനിമയാക്കിയാലും അതിനോട് ഒരിക്കലും നീതിപുലര്‍ത്താന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ അത് ചെയ്യില്ല. കിട്ടിയ ചീത്ത പേരൊക്കെ മതി പ്രിയദര്‍ശന്‍ പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :