സ്ത്രീകൾക്ക് ആഭ്യന്തര പരാതി സെൽ; ‘അമ്മ’യിൽ അഴിച്ചു പണി - എതിര്‍പ്പ് ഉയരുമെന്ന് സൂചന

 Amma , cinema , സിനിമ , അമ്മ , മോഹന്‍‌ലാല്‍ , മമ്മൂട്ടി , സ്‌ത്രീകള്‍
കൊച്ചി| Last Modified ചൊവ്വ, 25 ജൂണ്‍ 2019 (15:18 IST)
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യും. മേഖലയിലെ സ്‌ത്രീകള്‍ക്ക് കൂടുതൽ പ്രാതിനിധ്യവും പദവികളും നൽകിക്കൊണ്ട് സംഘടനാ തലത്തിൽ വൻ മാറ്റങ്ങൾ വരുത്താനാണ് തീരുമാനം. ഭേദഗതികൾ അടുത്ത വാർഷിക ജനറൽ ബോ‍ഡിയിൽ ചർച്ച ചെയ്യും.


സ്ത്രീകൾക്കായി ആഭ്യന്തരപരാതി സെൽ രൂപീകരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാലു സ്ത്രീകളെ ഉൾപ്പെടുത്തും. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്ക് നൽകുമെന്നും ഭേദഗതിയിൽ പറയുന്നു.

എന്നാൽ ജനറൽ ബോഡിയിൽ ഈ നിർദേശങ്ങളെല്ലാം പാസ്സാകുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. പല അംഗങ്ങൾക്കും നിർദേശങ്ങളിൽ ഭിന്നാഭിപ്രായമുണ്ട്.

ഈ ഭരണഘടനാ ഭേദഗതികൾ ജനറൽ ബോ‍ഡി അംഗീകരിക്കണം. അതിനാൽ വരുന്ന വാർഷിക ജനറൽ ബോഡിയിൽ മാറ്റങ്ങൾ അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷമാകും നടപ്പാക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :