കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (15:10 IST)
ജയറാമിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'എബ്രഹാം ഓസ്ലര്‍' വിജയ കുതിപ്പ് തുടരുന്നു. സാധാരണ മൂന്നാമത്തെയും നാലാമത്തെയും ആഴ്ച എത്തുമ്പോള്‍ തിയറ്ററുകളുടെ എണ്ണത്തില്‍ കുറവ് വരുന്ന കാഴ്ചയാണ് പതിവായി കാണാറുള്ളത്. ഇപ്പോഴിതാ ഈ പതിവ് തെറ്റിക്കുകയാണ് ജയറാം നായകനായ എത്തിയ അബ്രഹാം ഓസ്‌ലര്‍.
ജനുവരി 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ 26 ദിവസം കൊണ്ട് 40.05 കോടി രൂപ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് നേടി.
ജയറാമിനെക്കൂടാതെ, മമ്മൂട്ടി,അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, അനൂപ് മേനോന്‍, ജഗദീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.അതിഥി വേഷങ്ങളില്‍ എത്തി മമ്മൂട്ടി കസറുന്നത് ഇതാദ്യമായല്ല. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഓസ്ലറില്‍ കണ്ടത്.'ഓസ്ലറില്‍ മമ്മൂക്കയുടെ അഴിഞ്ഞാട്ടം, മമ്മൂക്ക സിനിമയില്‍ വിഷയം ആണ്..ഒരു രക്ഷയും ഇല്ല, 2024ലെ ദ ബെസ്റ്റ് എന്‍ട്രി പഞ്ചാണ്, മമ്മുക്കയുടെ കൊലമാസ് എന്‍ട്രി', എന്നിങ്ങനെയാണ് ആരാധകര്‍ പറയുന്നത്.
മറുവശത്ത്, മോഹന്‍ലാലിന്റെ 'മലൈക്കോട്ടൈ വാലിബന്‍' 13 ദിവസം കൊണ്ട് 13 കോടിയിലധികം രൂപയാണ് നേടിയത്.