അജു വർഗീസിനെ എന്തുകൊണ്ട് ഇത്തിക്കരപക്കി ആക്കിയില്ല? മാസ് മറുപടി നൽകി നിവിൻ പോളി!

അപർണ| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (12:39 IST)
മലയാള സിനിമാലോകം ഇപ്പോൾ കായം‌കുളം കൊച്ചുണ്ണിയുടെയും ഇത്തിക്കരപക്കിയുടെയും കൂടെയാണ്. നിവിൻ പോളിയുടെ കരിയറിയിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളിലൊന്നായി കൊച്ചുണ്ണി മാറുമെന്ന് നിശംസയം പറയാം. സിനിമയെ പറ്റിയുള്ള ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

അജു വര്‍ഗീസിന് എന്തുകൊണ്ട് ഇത്തിക്കരപക്കിയായി അവസരം കൊടുത്തില്ലെന്നും ഒരു അടിമയുടെ വേഷമെങ്കിലും കൊടുക്കാമായിരുന്നു എന്നും ഒരു ആരാധകൻ നിവിനോട് ചോദിച്ചു. സരസമായി തന്നെ ഇതിന് മറുപടി നല്‍കുകയും ചെയ്തു നിവിന്‍. ഇക്കാര്യം അജുവിനോട് തന്നെ ചോദിക്കാമെന്നും, ചോദ്യം ചോദിച്ച ആളുടെ പേര് വിവരവും പറഞ്ഞുകൊടുക്കാമെന്നുമായിരുന്നു നിവിന്റെ മറുപടി. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ചാനലിലെത്തിയതായിരുന്നു നിവിൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :