മഞ്ജുവിനൊപ്പം സിനിമ ചെയ്യില്ലെന്ന് മമ്മൂട്ടി പറഞ്ഞോ? കാരണക്കാരൻ ദിലീപല്ല; സത്യമെന്ത്

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (14:36 IST)
തിരിച്ച് വരവിനു ശേഷം ഏതൊരു അഭിമുഖത്തിലും നേരിടുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ടാണ് മമ്മൂട്ടിക്കൊപ്പം ഒരു ഇല്ലാത്തത്? എന്നത്. അപ്പോഴൊക്കെ, ഉടൻ സംഭവിക്കുമെന്നാണ് കരുതുന്നതെന്നും മമ്മൂക്കയും കൂടെ വിചാരിക്കണമെന്നുമായിരുന്നു മഞ്ജു പറഞ്ഞിരുന്നത്. ഇപ്പോൾ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ ഇരുവരും ആദ്യമായി ഒന്നിക്കുകയാണ്.

എന്തുകൊണ്ടാണ് ഒരു മഞ്ജു - മമ്മൂട്ടി ചിത്രം ഇത്രയും കാലമായിട്ടും നടക്കാതിരുന്നത് എന്ന ചോദ്യം പലയാവർത്തി സിനിമാപ്രേമികൾ ചോദിച്ചിട്ടുള്ളതാണ്. ദിലീപിനോട് അടുത്ത ബന്ധം ഉള്ളത് കൊണ്ടാണ് മഞ്ജുവിനെ തന്റെ ചിത്രത്തിൽ നിന്നും മമ്മൂട്ടി ഒഴിവാക്കുന്നത് എന്നൊരു പ്രചാരണം നിലനിന്നിരുന്നു. എന്നാൽ, അതിൽ വാസ്തവമൊന്നുമില്ല എന്നതാണ് സത്യം.

തന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ ചിന്തിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. കൂടെ അഭിനയിക്കുന്നവരെ ചൂസ് ചെയ്യുന്നത് മമ്മൂട്ടി അല്ല. ചിലപ്പോഴൊക്കെ ചില നിർദേശങ്ങൾ നൽകാറുണ്ടെന്നേ ഉള്ളു. സംവിധായകൻ തീരുമാനിച്ച നടിയെ മാറ്റാനൊന്നും മമ്മൂട്ടി നിൽക്കാറില്ല. എല്ലാവരെയും തുല്യരായി കാണുകയും അവർക്കൊപ്പം അഭിനയിക്കുകയും ചെയ്യുന്നതാണ് മമ്മൂട്ടിയുടെ രീതി.

ഇരുവരേയും ഒന്നിപ്പിക്കുന്ന ഒരു ചിത്രം ഇതുവരെയായിട്ടും ഒത്തുവന്നില്ല എന്നത് തന്നെയാണ് കാരണം. ഇരുവരും തമ്മിൽ ഏതെങ്കിലും രീതിയിൽ അകൽച്ച ഉണ്ടായിരുന്നില്ല. ഏതായാലും മഞ്ജുവിന്റേയും ഒപ്പം ആരാധകരുടെയും കാത്തിരിപ്പ് അവസാനിക്കുകയാണ്.

ജോഫിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടല്ല മഞ്ജു എത്തുന്നത്. ഒരു കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നു എന്നതാണ് വസ്തുത. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ജോഫിന്റെ തിരക്കഥ വായിച്ച് ആവേശത്തിലായ മമ്മൂട്ടി മറ്റ് പ്രൊജക്ടുകളെല്ലാം മാറ്റിവച്ച് ഈ ചിത്രത്തിന് ഡേറ്റ് നൽകുകയായിരുന്നു. ഡിസംബർ അവസാനം ഷൂട്ടിംഗ് ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...