ആരാണ് ജപ്പാന്‍ ? കാര്‍ത്തി ചിത്രത്തിന്റെ ടീസര്‍ പുറത്ത് കണ്ടോ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മെയ് 2023 (13:17 IST)
നടന്‍ കാര്‍ത്തിയുടെ വരാനിരിക്കുന്ന തമിഴ് ചിത്രമാണ് ജപ്പാന്‍. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.

ആരാണ് ജപ്പാന്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതാണ് ടീസര്‍. കോമഡിക്കും ഒപ്പം ആക്ഷനും പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കും ഇതെന്ന വ്യക്തമായ സൂചന നിര്‍മ്മാതാക്കള്‍ നല്‍കി കഴിഞ്ഞു.രാജു മുരുഗനാണ് ജപ്പാന്‍ സംവിധാനം ചെയ്തിരിക്കുന്നത്.
കാര്‍ത്തി, അനു ഇമ്മാനുവല്‍, സുനില്‍, വിജയ് മില്‍ട്ടണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം എടുക്കുന്നത്. രവി വര്‍മ്മന്‍, വിനീഷ് ബംഗ്ലാന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഫിലോമിന്‍ രാജ് നിര്‍വഹിക്കുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :