'പുഷ്പ' എവിടെ ? എല്ലാത്തിനുമുള്ള ഉത്തരം വൈകുന്നേരം 4 മണിക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ഏപ്രില്‍ 2023 (15:15 IST)
സ്‌റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ: ദി റൂൾ' ഒരുങ്ങുകയാണ്.ചിത്രത്തിന്റെ ജോലികൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.പുഷ്പ എവിടെ എന്ന് ചോദിച്ചുകൊണ്ട് പുറത്തുവന്ന ടീസർ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരം നാലുമണിക്ക് അതിനുള്ള ഉത്തരവുമായി പുതിയ ടീസർ എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്പ: ദി റൈസ്' വലിയ വിജയമായി മാറിയിരുന്നു.

ഫഹദ് ഫാസിൽ, ധനുഞ്ജയ, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവരോടൊപ്പം അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :