നിഹാരിക കെ.എസ്|
Last Modified വ്യാഴം, 20 മാര്‍ച്ച് 2025 (11:11 IST)
വിവാഹത്തിന് മുൻപ് സൽമാൻ ഖാൻ അടക്കമുള്ള താരങ്ങളോടൊപ്പം ചേർത്ത് ഐശ്വര്യ റായിയെ കുറിച്ച് ഗോസിപ്പുകൾ വന്നിരുന്നു. അഭിഷേക് ബച്ചനുമായുള്ള പ്രണയ വിവാഹത്തിന് മുൻപ് ഐശ്വര്യയ്ക്ക് സൽമാൻ ഖാനുമായി ബന്ധമുള്ള കാര്യം ബോളിവുഡിൽ പകൽ പോലെ സത്യമായിരുന്നു. സൽമാൻ ഖാനുമായി പിരിഞ്ഞ ശേഷം ഐശ്വര്യ റായ് നടൻ വിവേക് ഒബ്‌റോയുമായി അടുപ്പത്തിലായെന്നും അധികം വൈകാതെ ഈ ബന്ധം പിരിയുകയായിരുന്നുവെന്നുമാണ് പഴയ കഥ.
വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ ഐശ്വര്യ റായ്-വിവേക് ഒബ്‌റോയ് പ്രണയത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകൻ ഹനീഫ് സവേരി. ഐശ്വര്യയും വിവേകും ഒരിക്കലും പ്രണയത്തിലായിരുന്നില്ല എന്നാണ് ഹനീഫ് പറയുന്നത്. ഒരു പോഡ്കാസ്റ്റിലായിരുന്നു ഹനീഫിന്റെ വെളിപ്പെടുത്തൽ. വിവേക് ഐശ്വര്യയുടെ ഒരു നല്ല സുഹൃത്ത് മാത്രമായിരുന്നുവെന്നും ഇവർ പറയുന്നു.
'സൽമാൻ ഖാന് ശേഷം വിവേക് ഒബ്‌റോയ് ഐശ്വര്യയുടെ ജീവിതത്തിലേക്ക് വന്നുവെന്നാണ് പറയപ്പെടുന്നത്. പക്ഷെ അത് തീർത്തും ഫേക്ക് ആണ്. ഐശ്വര്യയ്ക്ക് പരുക്ക് പറ്റിയപ്പോൾ സഹായിച്ച നല്ല സുഹൃത്ത് മാത്രമായിരുന്നു വിവേക് ഒബ്‌റോയ്. ഐശ്വര്യയ്ക്ക് പരുക്ക് പറ്റിയപ്പോൾ വിവേക് ആണ് അവരെ സഹായിച്ചത്. ആശുപത്രിയിൽ കൊണ്ടുപോവുകയും വീൽച്ചെയറിൽ കൊണ്ടു നടക്കുകയും ചെയ്തു. പക്ഷെ വിവേക് അത് മുതലെടുക്കാൻ ശ്രമിച്ചു. വിവേക് പത്രസമ്മേളനം നടത്തി സൽമാൻ ഖാനെതിരെ അഭിമുഖം നൽകി. ഇത് വിവേകിന് തിരിച്ചടിയായി. ഒരു പെൺകുട്ടി തന്നെ പ്രണയിക്കുന്നുവെന്ന് പറയുന്നത് തെറ്റാണ്. പറയാൻ പാടില്ലായിരുന്നു. പൂർണമായും നുണയാണ്. ഉണ്ടാക്കിയ കഥയാണ്' എന്നാണ് ഹനീഫ് പറയുന്നത്.