കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (09:01 IST)
വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി ഐശ്വര്യ അരച്ചി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാല്‍സലാം. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കും. ജയിലറിന് ശേഷം നടനെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനാകുന്ന സന്തോഷത്തിലാണ് സിനിമ ലോകം. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
2024 പൊങ്കലിന് ചിത്രം തിയേറ്ററുകളില്‍ എത്തും. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് സിനിമ. എ.ആര്‍ റഹ്‌മാനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. രജനിക്കൊപ്പമുള്ള കപിലിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നതാണ്. കപില്‍ ദേവിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെ താന്‍ ബഹുമതിയായി രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു.
എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഐശ്വര്യ രജനികാന്ത് സംവിധായിക തൊപ്പി അണിയുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്.