ആദ്യദിനം തന്നെ 'ഹൃദയം' തിയറ്ററില്‍ ചെന്ന് കാണാന്‍ അജുവര്‍ഗീസ്, ഒപ്പം രണ്ടാളും, റിലീസ് നാളെ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ജനുവരി 2022 (08:59 IST)

നാളെ തിയറ്ററുകളിലെത്തുന്ന ഹൃദയം ബിഗ് സ്‌ക്രീനില്‍ കാണാന്‍ വിനീത് ശ്രീനിവാസന്റെ അടുത്ത സുഹൃത്തുകൂടിയായ അജു വര്‍ഗീസ് ഉണ്ടാകും. കൊച്ചിയിലെ പത്മ സ്‌ക്രീന്‍ 1 ല്‍ രാവിലെ 11 15 നുള്ള ഷോയ്ക്ക് നടന്‍ എത്തും. അജു മൂന്ന് ടിക്കറ്റുകളാണ് എടുത്തിട്ടുള്ളത്.
ഹൃദയം റിലീസിനായി കാത്തിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍ ആരാധകര്‍.ദര്‍ശന, ഉണക്കമുന്തിരി, പൃഥ്വിരാജ് പാടിയ ഗാനവും അടക്കം ഏഴ് പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഓഡിയോ ജ്യൂക്ക്‌ബോക്‌സ് ഈയടുത്ത് പുറത്തുവന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :