വിനീത് പത്രം വായിക്കില്ല, പുതുതലമുറയുടെ ഭാഗമാണ് അവനും: ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ പത്രം വായിക്കാറില്ല! ഇതിലും വലിയ തെളിവ് എന്തുവേണം?

aparna shaji| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (13:21 IST)
മലയാളികളുടെ ഇഷ്ട സിനിമകളുടെ പേരെടുത്താൽ അതിൽ ചിത്രങ്ങളും ഉണ്ടാകും എന്നതിൽ സംശയമില്ല. ആക്ഷേപ ഹാസ്യ ചിത്രങ്ങൾ എടുക്കുന്നതിൽ എന്നും മുൻനിരയിലാണ്. എന്നാൽ, ഇക്കാലത്ത് ആക്ഷേപ ഹാസ്യ ചിത്രങ്ങൾ ഒന്നും തന്നെ വരാറില്ല. ഇതിനു കാരണം പത്രവായന ഇല്ലാത്തതാണത്രേ. നടനും എഴുത്തുകാരനുമായ ശ്രീനിവാസനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നത്തെ കാലത്ത് ചെറുപ്പക്കാന്‍ പത്രം വായിക്കുന്നില്ല. എന്തെങ്കിലുമാകട്ടെ എന്നാണ് രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളോട് ഈ തലമുറയടെ കാഴ്ചപ്പാട്. എന്ത് ചെയ്താലും ഒന്നും മാറാൻ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാകാം. ഈ തലമുറയിലെ ചെറുപ്പക്കാര്‍ അവരുടേതായ കാര്യങ്ങളില്‍ മാത്രം മുഴുകുന്നു. ഒരര്‍ത്ഥത്തില്‍ വളരെ അപകടകരമാണിത്. എന്നും ശ്രീനിവാസൻ പറയുന്നു.

ഇത്തരം കാര്യങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസനും ധാരണയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. പത്രം വായിക്കാത്ത തലമുറയുടെ ഭാഗമാണ് അവനും. അവനും ഈ തലമുറയുടെ ഭാഗമാണ്. സന്ദേശം സിനിമയുടെ 25 ആം വാര്‍ഷികം മുന്‍നിര്‍ത്തി എന്തുകൊണ്ട് ആക്ഷേപഹാസ്യ ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു ശ്രീനിവാസന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :