കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 ജൂണ്‍ 2022 (09:02 IST)
സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോഴും ഒരു സംശയം ഉണ്ട്, വിനീത് ആണോ ധ്യാന്‍ ആണോ ഏട്ടന്‍. 1984 ഒക്ടോബര്‍ 1ന് ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായി വിനീത് ജനിച്ചു. നടന് 37 വയസ്സുണ്ട്. അനുജന്‍ ധ്യാനിന് ഏട്ടനെ കാള്‍ നാലു വയസ്സ് കുറവുണ്ട്.
20 ഡിസംബര്‍ 1988 ജനിച്ച താരത്തിന് 33 വയസ്സാണ് പ്രായം.
2003-ല്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസന്‍ സിനിമാ ലോകത്തെത്തിയത്.ഉദയനാണു താരം, ചാന്തുപൊട്ട്,ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയ സിനിമകളിലൂടെ വിനീതിന്റെ പാട്ടുകള്‍ ലോകം കേട്ടു.
2008ല്‍ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ വിനീത് നായകനായി. 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെ ധ്യാന്‍ സിനിമയിലെത്തിയത്.