Last Modified തിങ്കള്‍, 4 മാര്‍ച്ച് 2019 (14:36 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രം തന്നെയാണ് വിനയന്‍ സംവിധാനം ചെയ്ത ആകാശ ഗംഗ.
ചിത്രത്തിന്റെ നിര്‍മാതാവും വിനയന്‍ തന്നെയാണ്. പ്രേക്ഷകരെ ഏറെ ഭയപ്പെടുത്തിയ ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം വരുന്നു. സംവിധായകൻ
വിനയൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം:
1999ൽ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളിൽ ഓടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്ത -ആകാശഗംഗ-യുടെ രണ്ടാം ഭാഗമാണ് ഞാൻ ഉടനേ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലിൽ) ചിത്രീകരണം ആരംഭിക്കും.. അതുകഴിഞ്ഞ് മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു..
ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെയും "നങ്ങേലി" എന്ന ചരിത്ര സിനിമയുടെയും പേപ്പർ ജോലികൾ നടക്കുന്നു.. ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയിൽ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളിൽ പൊക്കവും അഭിനയ താൽപ്പര്യവുമുള്ള പെൺകുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ്ബുക്ക് പേജിലേക്ക് ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ മെസ്സേജ് ചെയ്താൽ പരിഗണനാർഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്.. ഫോട്ടോകളും ഫോൺ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്സ് ആപ്പ് ചെയ്താലും മതിയാകും.