400 കോടി ക്ലബ്ബില്‍ 'വിക്രം', കളക്ഷന്‍ റിപ്പോര്‍ട്ട്
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (14:52 IST)
കമല്‍ഹാസന്റെ 'വിക്രം' ജൂണ്‍ 3 നാണ് പുറത്തിറങ്ങിയത്. സിനിമയുടെ 25 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
കഴിഞ്ഞ ദിവസം ചിത്രം 400 കോടി കളക്ഷന്‍ പിന്നിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം ഇതുവരെ 280 കോടിയും വിദേശരാജ്യങ്ങളില്‍ നിന്ന് 120 കോടിയും സ്വന്തമാക്കി.
പുതിയ റിലീസുകള്‍ ഉണ്ടായിരുന്നിട്ടും കേരളം, തെലുങ്ക് സംസ്ഥാനങ്ങള്‍, യുകെ, ഓസ്ട്രേലിയ തുടങ്ങി നിരവധി ഇടങ്ങളില്‍ സിനിമയ്ക്ക് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.