ബോളിവുഡിലേക്ക് വിജയ്? ഷാരൂഖിനൊപ്പം 'ജവാന്‍'ല്‍ നടന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ജൂലൈ 2023 (09:08 IST)
ആറ്റ്‌ലിയുടെ 'ജവാന്‍'റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെ നയന്‍താര ബോളിവുഡില്‍ എത്തുന്നു.ഇപ്പോഴിതാ ചിത്രത്തില്‍ വിജയും ഉണ്ടാക്കും എന്നാണ് പുതിയ വിവരം. ജവാനിലെ സ്റ്റണ്ട് ഡയറക്ടര്‍ യാനിക് ബെന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എസ് എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെക്കുറിച്ച് പറഞ്ഞത്. ഷാരൂഖും വിജയും ഒന്നിച്ചുള്ള രംഗങ്ങള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് യാനിക് ബെന്‍ പറഞ്ഞത്. വിജയ് അതിഥി വേഷത്തില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായിട്ടാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

വിജയ് സേതുപതിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ തന്നെ അവതരിപ്പിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ ദീപിക പാദുകോണും ഉണ്ട്.

സെപ്റ്റംബര്‍ 7നാണ് സിനിമയുടെ റിലീസ്.ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിന് എത്തും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :