ജോര്‍ജിയയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനൊരുങ്ങി വിജയ്, 'ദളപതി 65' ടീം ചെന്നൈയിലേക്ക്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (12:50 IST)

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ദളപതി 65' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിലവില്‍ ജോര്‍ജിയയില്‍ വിജയ് ഷൂട്ടിംഗ് നടത്തുകയാണ്. ഇവിടത്തെ ചിത്രീകരണം വൈകാതെ തന്നെ പൂര്‍ത്തിയാക്കുമെന്നാണ് പുതിയ വിവരം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടീം ചെന്നൈയിലേക്ക് മടങ്ങുമെന്നും അതിനുശേഷം ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി റിഹേഴ്സല്‍ ആരംഭിക്കുമെന്നുമാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.മെയ് ആദ്യ വാരം ഗാനരംഗത്തിന്റെ ചിത്രീകരണം ആരംഭിക്കും.

ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.പൂജ ഹെഗ്ഡെയാണ് നായിക.'മനോഹരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഒരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :