ഉദയനിധി കാരണം നടക്കാതെ പോയ വിജയ് സിനിമ! മഗിഴ് തിരുമേനി തുറന്നു പറയുന്നു

നിഹാരിക കെ.എസ്| Last Modified ബുധന്‍, 15 ജനുവരി 2025 (15:58 IST)
തടം, കലാഗ തലൈവൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടം പിടിച്ച സംവിധായകനാണ് മഗിഴ് തിരുമേനി. അജിത്തിനെ നായകനാക്കി ഒരുക്കിയ വിടാമുയർച്ചിയാണ് ഇനി പുറത്തിറങ്ങാനുള്ള മഗിഴ് തിരുമേനി ചിത്രം. വിജയ്‌യെ നായകനാക്കി അദ്ദേഹം ഒരു സിനിമ ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇത് സംഭവിച്ചില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ ഇപ്പോൾ.

മൂന്ന് കഥകൾ വിജയ് സാറിനോട് പറഞ്ഞിരുന്നു. അതിൽ ഒന്ന് വിജയ് സാറിനു ഇഷ്ടമാകുകയും ചെയ്‌തു. എന്നാൽ ഉദയനിധി സ്റ്റാലിനുമായി നേരത്തെ കരാറിലൊപ്പിട്ട കലാഗ തലൈവൻ എന്ന സിനിമ പൂർത്തിയാക്കാനുണ്ടായിരുന്നതിനാൽ വിജയ്‌യുമായിട്ടുള്ള ചിത്രം ഒഴിവാക്കേണ്ടി വന്നെന്നും മഗിഴ് തിരുമേനി പറയുന്നു.

'മൂന്ന് കഥകളാണ് ഞാൻ വിജയ് സാറിനോട് പറഞ്ഞത്. കഥ കേട്ട് അദ്ദേഹം 'നിങ്ങൾ എന്നെ ആശയക്കുഴപ്പത്തിലാക്കി മഗിഴ്. മൂന്ന് കഥകളും വളരെ മികച്ചതാണ്. നിങ്ങൾ ഈ മൂന്നിൽ ഒന്ന് തിരഞ്ഞെടുക്കുക,നമുക്ക് അത് തുടങ്ങാം' എന്നാണ് പറഞ്ഞത്. അങ്ങനെ ഞാൻ ഒരു കഥ തിരഞ്ഞെടുക്കുകയും വിജയ് സാർ അതിന് ഓക്കേ പറയുകയും ചെയ്‌തു.

എന്നാൽ അതിന് ഒരാഴ്ച മുൻപ് ഉദയനിധി സ്റ്റാലിൻ കലഗ തലൈവൻ എന്ന സിനിമ ചെയ്യാനായി എനിക്ക് ടോക്കൺ അഡ്വാൻസ് തന്നിരുന്നു. അതുകൊണ്ട് ഞാൻ ഉദയനിധിയോട് പോയി താങ്കൾ അനുവാദം തന്നാൽ വിജയ് സാറുമായുള്ള സിനിമ കഴിഞ്ഞതിന് ശേഷം ഈ സിനിമയുമായി മുന്നോട്ട് പോകാമെന്ന് പറഞ്ഞു. എന്നാൽ ഉദയനിധി അതിന് സമ്മതിച്ചില്ല. അത് ഞാൻ വിജയ് സാറിനോട് പറഞ്ഞു. അദ്ദേഹം എന്നോട് പോയി കലഗ തലൈവൻ പൂർത്തിയാക്കാൻ പറഞ്ഞു. ഇപ്പോഴും ആ മൂന്ന് കഥകൾ വിജയ് സാറിനായി കാത്തിരിക്കുകയാണ്. അദ്ദേഹമാണ് ഇനി അതിൽ ഉത്തരം പറയേണ്ടത്', മഗിഴ് തിരുമേനി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക ...

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു
അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ...

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ...

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഫാര്‍മസി കോളേജുകളിലെ ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) മൂന്നാംഘട്ട അലോട്ട്മെന്റിനു ...

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും ...

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍
തെറ്റുണ്ടെങ്കില്‍ കാണിച്ചു തരണമെന്നും അഭിപ്രായങ്ങള്‍ ഇനിയും പറയുമെന്ന് ശശി തരൂര്‍. ഇടതു ...

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ...

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍
ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. ...

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : ...

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്
പുതുപ്പരിയാരം മുട്ടിക്കുളങ്ങര സ്വദേശി എം.ആർ.രാകേഷ് എന്ന 23 കാരനെയാണ് പാലക്കാട് ഫാസ്റ്റ് ...