അങ്ങനെ അക്കാര്യത്തിൽ തീരുമാനമായി, സൂര്യ ഒരു കട്ട വിജയ് ഫാൻ?!...

വിജയ് ഫാൻസിന് ആഘോഷിക്കാൻ സൂര്യയുടെ വക ഗിഫ്റ്റ്!

aparna shaji| Last Updated: ചൊവ്വ, 6 ഡിസം‌ബര്‍ 2016 (16:06 IST)
മമ്മൂട്ടി - മോഹൻലാൽ ആരാധക യുദ്ധം പോലെ അങ്ങ് തമിഴികുമുണ്ട് ഒരു ഫാൻസ് യുദ്ധം. സൂപ്പർതാരങ്ങളായ വിജയ്- ഫാൻസ് ആണ് തക്കം കിട്ടുമ്പോൾ പരസ്പരം കുത്തുവാക്കുകളുമായി രംഗത്തെത്താറുണ്ട്. വിജയ് - സൂര്യ ബോക്സ് ഓഫീസ് മത്സരങ്ങൾ കുറവാണെങ്കിലും ഇരുവരുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ എപ്പോഴും കൊമ്പു കോർക്കാറുണ്ട്. ഇപ്പോഴിതാ വിജയ് ഫാൻസിന് സന്തോഷിക്കാനുള്ള വക ഒരുക്കിയിരിക്കുകയാണ് സൂര്യ.

സംഭവം വേറൊന്നുമല്ല, സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ എസ് ത്രീയുടെ തെലുങ്ക് പതിപ്പിന്റെ പ്രമോഷൻ ഹൈദരാബദിൽ വെച്ച് നടന്നിരുന്നു. ചടങ്ങിൽ സൂര്യ എത്തിയത് ഭൈരവാ എന്ന പുതിയ സിനിമയില്‍ വിജയ് ധരിച്ച അതേ നിറത്തിലും ഡിസൈനിലുമുള്ള ഷര്‍ട്ടിലാണ്. ഭൈരവായുടെ ടീസറിലും പ്രമോഷണല്‍ ഫോട്ടോകളിലും ഈ ഷര്‍ട്ടിലുള്ള വിജയ് ഉണ്ടായിരുന്നു. ഇതോടെ സൂര്യയും ഒരു കടുത്ത വിജയ് ആരാധകൻ ആണെന്നാണ് ഫാൻസുകാരുടെ പക്ഷം.

ശത്രുത മറന്ന് ഇരു ഫാന്‍സുകള്‍ക്കും ഒന്നിക്കാനുള്ള അവസരം സൂര്യ ഒരുക്കിയതാണെന്ന അഭിപ്രായമുയർത്തിയവരും ഉണ്ട്. ഏതായാലും ഭൈരവാ ഷര്‍ട്ടിലെത്തിയ സൂര്യയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, പുതിയ ചിത്രത്തിന് വിജയ് ആരാധകരുടെ പിന്തുണയും ഉണ്ടാകാൻ സൂര്യ നടത്തിയ സൈക്കോളജിക്കൽ മൂവ് ആണിതെന്നും പറയുന്നവർ ഉണ്ട്. വിജയ് ആരാധകരുടെ പിന്തുണ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൂര്യാ ആരാധകര്‍. നേര്‍ക്കുനേര്‍, ഫ്രണ്ട്‌സ് എന്നീ സിനിമകളില്‍ സൂര്യയും വിജയ്‌യും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :