വിജയുടെ ദളപതി 68ല്‍ നടന്‍ അജ്മല്‍ അമീര്‍ ?

കെ ആര്‍ അനൂപ്| Last Modified ശനി, 21 ഒക്‌ടോബര്‍ 2023 (15:12 IST)
നടന്‍ അജ്മല്‍ അമീര്‍ വിജയ് ചിത്രത്തില്‍. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 എന്ന ചിത്രത്തില്‍ നടനും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയുടെ സുഹൃത്തായി അജ്മല്‍ സിനിമ അഭിനയിക്കുമെന്നാണ് പറയപ്പെടുന്നത്. നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ദളപതി 68 ന്റെ ചിത്രീകരണത്തിലാണ് സംഘം. ഇവിടെനിന്ന് വിജയിക്കൊപ്പം ഉള്ള ഒരു ഒരു ഫോട്ടോ അജ്മല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
 
അമീര്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജ്മല്‍ അഭിനയിച്ചിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വ്യൂഹത്തിന്റെ റിലീസ് നിര്‍മ്മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചു. നവംബര്‍ പത്തിന് പ്രദര്‍ശനത്തിന് എത്തും സിനിമ.
 
  
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :