aparna shaji|
Last Modified ബുധന്‍, 1 മാര്‍ച്ച് 2017 (14:13 IST)
തെന്നിന്ത്യൻ നടി അമല പോളും സംവിധായകൻ എ എൽ വിജയ്‌യും തമ്മിലുള്ള വേർപിരിയിൽ തമിഴ് ലോകം ഞെട്ടലോടെയാണ് സ്വീകരിച്ചത്. പ്രണയവും വിവാഹവും മാധ്യമങ്ങൾ ആഘോഷിച്ചത് പോലെ അവരുടെ വിവാഹമോചനം വാർത്തയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്.
ഇപ്പോഴിതാ, വിജയ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിജയ്‌യുടെ അച്ഛനും പ്രമുഖ നിർമാതാവുമായ എ എൽ അളഗപ്പനാണ് മകനുവേണ്ടി മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത കേട്ട അമല വിഷമത്തോടെ ഒരു ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താരത്തിന്റെ ഈ നിലപാട് ആരാധകരെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. വിവാഹമോചനശേഷം അമല വളരെ ആക്ടീവ് ആയിരുന്നു. ഇങ്ങനെയുള്ള ഒരു താരത്തിന് ഈ വാർത്ത വിഷമം സൃഷ്ടിക്കുമെന്ന് ആരാധകർ പോലും കരുതിക്കാണില്ല.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.