Pendulum - Official Trailer 2 മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ സിനിമ,'പെന്‍ഡുലം' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ജൂണ്‍ 2023 (17:38 IST)
മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'പെന്‍ഡുലം' റിലീസ് പ്രഖ്യാപിച്ചു. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജൂണ്‍ 16 ന് പ്രദര്‍ശനത്തിന് എത്തും.

'പെന്‍ഡുല'ത്തിന്റെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.അനുമോള്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍
പ്രകാശ് ബാരെ, മിഥുന്‍ രമേശ്, ഷോബി തിലകന്‍, നീന കുറുപ്പ്, ദേവകി രാജേന്ദ്രന്‍, ബിജു സോപാനം, ബിനോജ് വര്‍ഗീസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അരുണ്‍ ദാമോദരന്‍ ഛായാഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.ലൈറ്റ്സ് ഓണ്‍ സിനിമാസും ഇവാന്‍ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :