നയന്‍താരയ്‌ക്കൊപ്പമുള്ള യാത്രകള്‍ മിസ്സ് ചെയ്യുന്നു:വിഘ്‌നേഷ് ശിവന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 5 ഫെബ്രുവരി 2022 (16:31 IST)

തെന്നിന്ത്യയിലെ ഏറ്റവുമധികം ആരാധകരുള്ള താരദമ്പതിമാരായ ഒരാളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. ഇരുവരും തങ്ങളുടെ ഒഴിവുകാലം ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാറുണ്ട്. മുമ്പ് പോയ ഒരു യാത്രയുടെ ഓര്‍മ്മയിലാണ് വിഘ്‌നേഷ്.

നയന്‍താരയ്‌ക്കൊപ്പം ഉള്ള യാത്രകള്‍ മിസ്സ് ചെയ്യുന്നു എന്നും ജോലികള്‍ തീര്‍ന്നാലുടനെ അവധിക്കാലം ആഘോഷിക്കാന്‍ ഒരു ദൂരയാത്ര പോകാമെന്നും വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


വിജയ് സേതുപതി, നയന്‍താര,എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍ റിലീസിന് ഒരുങ്ങുകയാണ്.ആദ്യ ടീസര്‍ ഫെബ്രുവരി 11ന് പുറത്തുവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :