Rijisha M.|
Last Updated:
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (13:05 IST)
നയൻതാരയും സംവിധായകൻ വിഘ്‌നേഷും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെയായി. തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയ വഴിയും മറ്റും പോസ്‌റ്റുകളിലൂടെയൊക്കെ വിഘ്‌നേഷ് ഇതേക്കുറിച്ച് പല കാര്യങ്ങളും പങ്കിടാറുണ്ട്.
കഴിഞ്ഞ ദിവസം സൗഹൃദ ദിനമായിരുന്നു. സൗഹൃദദിനത്തിൽ സംവിധായകൻ വിഘ്നേഷ് നയന്‍താരക്കൊപ്പമുള്ള ചിത്രമാണ് ആരാധകരുമായി പങ്കുവെച്ചത്.
'ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. അതുപോലെ ഈ സൗഹൃദത്തില്‍ ഒരുപാട് സ്‌നേഹവും'- വിഘ്‌നേഷ് കുറിച്ചു.
ഇത്തരത്തിൽ നയൻതാരയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ വിഘ്നേഷ് മുമ്പും സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. അതെല്ലാം തന്നെ ചർച്ചയാകുകയും ചെയ്‌തിട്ടുണ്ട്.