കെ ആര് അനൂപ്|
Last Modified വെള്ളി, 1 മാര്‍ച്ച് 2024 (17:10 IST)
പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന് കൂട്ടുകെട്ടില്‍ ആദ്യമായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത സിനിമ ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന് എത്തും.മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പ്രണവ്, ധ്യാന്‍ എന്നിവര്‍ മികച്ച പ്രകടനമാണ് ഇതില്‍ കാഴ്ചവെച്ചിരിക്കുന്നതെങ്കിലും, അതിഥി വേഷം ചെയ്ത നിവിന്‍ പോളി തന്റെ സീനുകളില്‍ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നതെന്ന് അജു വര്‍ഗീസ് പറഞ്ഞു. നിവിന്‍ പോളിയുടെ കുറെ സീനുകള്‍ താന്‍ കണ്ടെന്നും ഒരു നിവിന്‍ പോളി ഷോ കാണാമെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ന്നു. ധ്യാന്‍ ശ്രീനിവാസന് തന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് കൂടി നടന് പറഞ്ഞു.