കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (09:07 IST)
വിജയ് വിജയ് നായകനായി എത്തുന്ന 'വാരിസി'ലെ രംഗങ്ങള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നു. ലീക്കായ ഗാനരംഗമാണ് പ്രചരിക്കുന്നത്. ഇതാദ്യമായല്ല, നേരത്തെയും സിനിമയിലെ പ്രധാന രംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
വിജയ്, പ്രഭു എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു ആശുപത്രി രംഗമായിരുന്നു നേരത്തെ പുറത്തുവന്നത്.ഒരു സ്ട്രെച്ചര്‍ ആശുപത്രിക്കകത്തേക്ക് കയറ്റുന്ന രംഗമായിരുന്നു അത്. ശക്തമായ നിയന്ത്രണങ്ങള്‍ സെറ്റിലുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സിനിമയിലെ രംഗങ്ങള്‍ ലീക്കാകുന്നത് തടയാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ആകുന്നില്ല.