അനൂപ് മേനോന്‍ ലണ്ടനില്‍, യാത്രയ്ക്ക് പിന്നില്‍ ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (10:26 IST)
തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന വരാല്‍ ചിത്രീകരണം അവസാനഘട്ടത്തില്‍. ഫൈനല്‍ ഷെഡ്യൂള്‍ ലണ്ടനിലാണ്.അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണിവെയ്ന്‍ എന്നിവര്‍ക്കൊപ്പം അന്‍പതോളം താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രണ്‍ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സായ്കുമാര്‍, മേഘനാഥന്‍, ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മന്‍രാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, ജയകൃഷ്ണന്‍, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാല പാര്‍വ്വതി എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ കെ ലാല്‍ജിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ പി എ സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :