Rijisha M.|
Last Updated:
ചൊവ്വ, 23 ഒക്ടോബര്‍ 2018 (13:04 IST)
കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂക്കയുടെ യാത്ര. ഇപ്പോൾ താരം തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിച്ച് വരികയാണ്. അതേസമയം മമ്മൂക്കയുടെ മധുരരാജയുടെ ചിത്രീകരണവും തുടങ്ങിയിട്ടുണ്ട്. മധുരരാജയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ 'യാത്ര'യുടെ സെറ്റിലെത്തിയ സംവിധായക വൈശാഖ് പങ്കിട്ട ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
8000ത്തോളം ആളുകൾടയിലാണ് മമ്മൂട്ടിയെ കണ്ടതെന്ന് സംവിധായകൻ പറയുന്നു. ഇതുപോലെയുള്ള ഫ്രെയിമൊന്നും തന്റെ സിനിമയില്‍ പകര്ത്താനാവില്ലല്ലോ എന്നൊരു സങ്കടവും അദ്ദേഹത്തിനുണ്ട്. റിയല്‍ ഹീറോ അദ്ദേഹത്തിന്റെ
യാത്ര തുടരുകയാണെന്നും സംവിധായകന് കുറിച്ചിട്ടുണ്ട്.
വൈഎസ്ആറാന്റെ മകനായ ജഗന് മോഹന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നാണ് വിലയിരുത്തൽ. വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സുപ്രധാന കാര്യങ്ങളെക്കുറിച്ചാണ് 'യാത്ര' ചിത്രം പറയുന്നത്.