മകള്‍ക്കും മകനും ഒപ്പം ഉര്‍വശി, കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (12:57 IST)
നടി ഉര്‍വശിയുടെ കുടുംബ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് മകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പം ഉര്‍വശിയുടെ മകള്‍ തേജ ലക്ഷ്മിയെയും ചിത്രങ്ങളില്‍ കാണാം.















A post shared by Urvasi Sivaprasad (@therealurvasi)

ഉര്‍വശിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. തേജ ലക്ഷ്മിയെ കുഞ്ഞാറ്റ എന്നാണ് വിളിക്കാറുള്ളത്. വീണ്ടും ഉര്‍വശിയെയും കുടുംബത്തെയും കണ്ട സന്തോഷത്തിലാണ് ആരാധകരും. ബീന ആന്റണി, വീണ നായര്‍ തുടങ്ങിയവരും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തി.
മനോജ് കെ. ജയന്‍ ഉര്‍വശി ബന്ധത്തില്‍ ഉണ്ടായ കുഞ്ഞാണ് തേജ ലക്ഷ്മി. 2008 ആയിരുന്നു ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിഞ്ഞത്. 2013ല്‍ ചെന്നൈ സ്വദേശിയായ ശിവപ്രസാദിനെ ഉര്‍വശി വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഉണ്ടായ കുട്ടിയാണ് ഇഷാന്‍.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :