കെ ആര് അനൂപ്|
Last Modified വെള്ളി, 23 ജൂണ്‍ 2023 (15:10 IST)
കുട്ടികളുടെ സന്തോഷത്തിനുവേണ്ടി വിജയ് ഡാന്‍സ് ചെയ്തു.'ബീസ്റ്റ്' സിനിമ സെറ്റിലെ ആ നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് പൂജാ ഹെഗ്ഡെ.അല്ലു അര്‍ജുന്റെ 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ 'ബുട്ട ബൊമ്മ' എന്ന പാട്ടിനാണ് നടന് ചുവട് വെച്ചത്.
സിനിമ താരങ്ങള്‍ക്ക് ഒപ്പം ഡാന്‍സ് ചെയ്യാനായി സന്തോഷം കുട്ടികളുടെ മുഖത്തും കാണാനായി.
'അല വൈകുണ്ഠപുരമുലു'ലെ
ബുട്ട ബൊമ്മ എന്നു തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു.ശില്പ ഷെട്ടി, കാര്‍ത്തിക് ആര്യന്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ പ്രമുഖര്‍ വൈറലായ ഗാനത്തിന് ചുവടു വച്ചിരുന്നു. എസ് തമന് ആയിരുന്നു ഹിറ്റ് ഗാനത്തിന് സംഗീതം ഒരുക്കിയത്.