കെ ആര് അനൂപ്|
Last Modified ശനി, 8 മെയ് 2021 (17:32 IST)
ലോക്ക് ഡൗണ്‍ സമയത്ത് പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദന്. ആദ്യത്തെ അടച്ചിടില്‍ കാലത്ത് താന്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയെന്നും എന്നാല്‍ ലോക്ക് ഡൗണ്‍ രണ്ട് ആയപ്പോള്‍ ക്ലീന്‍ഷേവ് ആയെന്നും നടന് സൂചിപ്പിച്ചു.
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ കഴിയുകയാണ് താരം. മേപ്പടിയാന് വേണ്ടി ശരീരഭാരം വര്‍ധിപ്പിച്ച ഉണ്ണി മുകുന്ദന് പതിയെ തന്റെ ഫിറ്റ്നസ് വീണ്ടെടുത്തു. മാത്രമല്ല തന്റെ ഉറ്റ സുഹൃത്ത് കൂടിയായ അനു സിതാരയുടെ ഫിറ്റ്നസ് ട്രെയിനര്‍ കൂടിയാണ് ഉണ്ണിമുകുന്ദന്. ശരീരഭാരം കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഉണ്ണി മുകുന്ദന് ആണെന്ന് നടി തന്നെ വെളിപ്പെടുത്തിയിരുന്നു.
മേപ്പടിയാന് റിലീസിനായി കാത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്.