'ഒന്നല്ല, രണ്ടു ബൈക്കുകൾ,' പിറന്നാൾ ദിനത്തിൽ അച്ഛന് സർപ്രൈസ് ഗിഫ്റ്റ് നൽകി ഉണ്ണി മുകുന്ദൻ!

കെ ആർ അനൂപ്| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2020 (23:19 IST)
ഒന്നല്ല, രണ്ടു ബൈക്കുകളാണ് ഉണ്ണിമുകുന്ദൻ തൻറെ അച്ഛൻറെ ജന്മദിനത്തിന് സമ്മാനമായി നൽകിയത്. അച്ഛന് ഏറെ ഇഷ്ടമുള്ള ബൈക്കുകളാണ് എത്തിച്ചത്. പഴയ മോഡലിലുള്ള സിഡി 100ഉം ഒരു യെസ്‌ഡിയുമാണ് അച്ഛന് മകൻ സ്നേഹ സമ്മാനമായി നൽകിയത്.

തലേദിവസം തന്നെ ബൈക്ക് അടുത്ത വീട്ടിൽ എത്തിച്ച്, പിറന്നാൾ ദിവസം അച്ഛൻ നടക്കാനിറങ്ങുമ്പോൾ സർപ്രൈസായി ബൈക്ക് സമ്മാനിക്കുകയായിരുന്നു എന്ന് പറയുന്നു.

അതേസമയം മാമാങ്കം ആയിരുന്നു ഉണ്ണിമുകുന്ദൻറെ അവസാനമായി റിലീസ് ചെയ്ത സിനിമ. ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. സിനിമയുടെ പ്രീ-പ്രൊഡക്ഷനിൽ സജീവമായി പങ്കെടുക്കുന്നതിന് വേണ്ടി നടൻ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന് മുമ്പ് പറഞ്ഞിരുന്നു. ചിത്രത്തിൽ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :