മുഖത്ത് മുറിപ്പാടുകളുമായി വിജയ് സേതുപതി, ഞെട്ടി ആരാധകര്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ജനുവരി 2021 (23:01 IST)
വിജയ് സേതുപതിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് തുഗ്ലക്ക് ദർബാർ. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് നടൻ ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് നായിക റാഷി ഖന്ന. തൻറെ ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി എന്ന് നടി അറിയിച്ചു. വിജയ് സേതുപതിയ്ക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെ പുറത്തുവന്ന ചിത്രങ്ങളിൽ വിജയ് സേതുപതിയുടെ മുഖത്ത് മുറിപ്പാടുകളും കാണാനാകും.

ഈ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തിൽ മഞ്ജിമ മോഹനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദില്ലി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി ബ്ലാക്ക് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നടൻ പാർത്ഥിപനും രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് എത്തുന്നത്.

അരമനൈ 3, വിജയ് സേതുപതിയോടൊപ്പം ഒരു വെബ്സീരീസ് എന്നീ പ്രൊജക്ടുകളാണ് റാഷി ഖന്നയ്ക്ക് മുമ്പിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :