ട്രൌസര്‍ ഇടാതെ എമി ജാക്‍സണ്‍, ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ; ‘ഇത്രത്തോളം വേണോ’യെന്ന് കമന്‍റുകള്‍ !

ഗേളി ഇമ്മാനുവല്‍| Last Updated: വ്യാഴം, 16 ഏപ്രില്‍ 2020 (15:41 IST)
കൊറോണ വൈറസിന്‍റെ ആക്രമണത്തോളം രൂക്ഷമായ ഒരു പ്രശ്‌നത്തെയും സമീപകാലത്തൊന്നും ലോകജനത നേരിട്ടിട്ടില്ല. കല്‍ക്കിയുടെ അവതാരത്തിന്‍റെ വിളയാട്ടാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറയുന്നവര്‍ പോലും ധാരാളം. എന്നാല്‍ കൊറോണയും ലോക്‍ഡൌണുമൊക്കെ വളരെ പോസിറ്റീവായി സമീപിക്കുന്നവരും ധാരാളമുണ്ട്.

എന്തായാലും നടിയും മോഡലുമായ എമി ജാക്‍സണ്‍ തന്‍റെ പല ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്റുചെയ്‌താണ് ലോക്‍ഡൌണ്‍ കാലം ബോറടിയില്ലാതെ ചെലവഴിക്കുന്നത്. അതില്‍ ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മേല്‍‌വസ്ത്രം മാത്രമണിഞ്ഞ് ‘ട്രൌസര്‍‌ലെസ് ട്യൂസ്‌ഡേ’ എന്ന ടൈറ്റിലോടെ എമി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ലാപ്‌ടോപ്പ് ഉപയോഗിച്ച് ‘നാണം മറച്ചിരിക്കുന്ന’ ആ ചിത്രത്തിന് താഴെ ധാരാളം കമന്‍റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹിതയും അമ്മയുമായിട്ടുള്ള എമി ജാക്‍സണ്‍ ഈ രീതിയിലൊക്കെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ശരിയാണോ എന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ എമിയെ പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്തുവന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :