കാര്‍ത്തിയും തൃഷയും ജോഡിയാകുന്നു, സംവിധാനം മണിരത്‌നം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2020 (18:38 IST)
തെന്നിന്ത്യൻ സിനിമയിലെ താര സുന്ദരിയാണ് തൃഷ കൃഷ്ണൻ. തമിഴിലെ ഒട്ടുമിക്ക നടന്മാരുടെയും ഒപ്പം അഭിനയിച്ചിട്ടുള്ള താരം അടുത്തതായി കാർത്തിയുടെ നായികയായി അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. മണിരത്നത്തിന്റെ പൊന്നിയിന്‍ സെൽവൻ എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. ഇതിനുവേണ്ടിയാണ് തൃഷ കുതിരസവാരി പഠിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം തൃഷ കുതിരസവാരി നടത്തുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിയാൻ വിക്രം, ജയം രവി, ഐശ്വര്യ ലക്ഷ്മി എന്നിവരടങ്ങുന്ന താരനിര ഈ ചിത്രത്തിന്‍റെ ഭാഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :