അച്ഛനും മകനും പൊളിച്ചു !'കുറുക്കൻ' ആ പ്രതീക്ഷ തെറ്റിച്ചില്ല, ട്രെയിലർ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ജൂലൈ 2023 (09:13 IST)
വിനീത് ശ്രീനിവാസനും ശ്രീനിവാസനും സ്‌ക്രീൻ സ്‌പേസ് പങ്കിടുമ്പോൾ സിനിമ പ്രേമികൾക്ക് പ്രതീക്ഷിക്കാൻ ചിലതുണ്ട്.കുറുക്കൻ ആ പ്രതീക്ഷ തെറ്റിച്ചിട്ടില്ല. പുറത്തുവന്ന ട്രെയിലർ അതിനുള്ള സൂചനയും നൽകി കഴിഞ്ഞു. കോടതിയിൽ സ്ഥിരമായി കള്ള സാക്ഷി പറയാൻ എത്തുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.എസ്‌ഐയായി വിനീത് കൂടി എത്തുന്നതോടെ കാഴ്ചക്കാരുടെ മുഖത്ത് ചിരി പടരും.


2.5 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ യൂട്യൂബിൽ ശ്രദ്ധ നേടുകയാണ്.ഷൈൻ ടോം ചാക്കോയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന 'കുറുക്കൻ'ജൂലൈ 27നാണ് പ്രദർശനത്തിന് എത്തുന്നത്.

അൻസിബ ഹസ്സൻ, സുധീർ കരമന, മാളവിക മേനോൻ, ബാലാജി ശർമ, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, അസീസ് നെടുമങ്ങാട്, ജോജി ജോൺ, അശ്വത് ലാൽ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി, ഗൗരി നന്ദ, അഞ്ജലി സത്യനാഥ്, ശ്രുതി ജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മനോജ് റാം സിംഗ് ആണ്. ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു.രഞ്ജൻ ഏബ്രഹാം- എഡിറ്റിങ്. മനു മഞ്ജിത്തിൻറെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം ഒരുക്കുന്നത്.വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :