പാന്‍ ഇന്ത്യന്‍ മുഖമാകാന്‍ ടോവിനോ !നാല് ഭാഷകളില്‍ കൂടി 2018, ട്രെയിലര്‍ നാളെ
കെ ആര് അനൂപ്|
Last Modified ബുധന്‍, 17 മെയ് 2023 (09:12 IST)
2018 ഹിന്ദി ഉള്‍പ്പെടെ നാല് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. മലയാളത്തില്‍ വലിയ വിജയമായതിന് പിന്നാലെയാണ് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിക്കാനുള്ള തീരുമാനം. നേരത്തെ മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത മാളികപ്പുറവും ഇതുപോലെ വിവിധ സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്തിരുന്നു.
2018 തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് മൊഴി മാറ്റിയിരിക്കുന്നത്. നാളെ വൈകുന്നേരം 6 മണിക്ക് 2018ന്റെ ട്രെയിലര്‍ പുറത്തിറങ്ങും.
2018 Everyone Is A Hero' വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രം കൂടിയായി മാറിക്കഴിഞ്ഞു. 12 ദിവസം കൊണ്ട് 100 കോടി പിന്നിട്ട ലൂസിഫര്‍ റെക്കോര്‍ഡ് ആണ് 10 ദിവസം കൊണ്ട് 2018 മറികടന്നത്.