ടോവിനോയ്ക്ക് വേണ്ടി മമ്മൂട്ടി, സംഭവം പൊളിക്കും !

Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (13:19 IST)
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടി മലയാള സിനിമയുടെ തന്നെ ഏറ്റവും വലിയ അഹങ്കാരമാണ്. യുവതാരങ്ങൾക്കും സഹതാരങ്ങൾക്കും അദ്ദേഹം നൽകുന്ന പിന്തുണ ചെറുതല്ല. മമ്മൂക്കയുടെ ആരാധകനാണ് യുവനടൻ ടൊവിനോ തോമസും. തന്റെ ആരാധന പരസ്യമായി തുറന്നു പറഞ്ഞ വ്യക്തി കൂടെയാണ് ടൊവിനോ.

ഇപ്പോഴിതാ, ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06 ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തുവിടും. മമ്മൂക്കയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം നാല് മണിക്കാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങുന്നത്. ഒമര്‍ ലുലുവിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സ്വപ്‌നേഷ് ലാലാണ് എടക്കാട് ബറ്റാലിയന്‍ 06 സംവിധാനം ചെയ്തിരിക്കുന്നത്.

ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയാക്കിയ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതിയതും ടൊവിനോ ചിത്രത്തിന് വേണ്ടിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :