ഇത് ടോവിനോ തന്നെയാണോ ? ഞെട്ടിക്കുന്ന പ്രകടനവുമായി നടന്‍,അദൃശ്യ ജാലകങ്ങള്‍ ട്രെയിലര്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 14 ഒക്‌ടോബര്‍ 2023 (09:09 IST)
ടോവിനോ തോമസ് നായകനായി എത്തുന്ന അദൃശ്യ ജാലകങ്ങള്‍ ട്രെയിലര്‍ പുറത്തിറങ്ങി.എസ്റ്റോണിയയിലെ ഇരുപത്തിയേഴാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഫെസ്റ്റിവലിന്റെ ഔദ്യോഗിക പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവന്നത്. ഈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്.

യുദ്ധത്തിനു മുന്നോടിയായി ആളുകള്‍ അനുഭവിക്കുന്ന ആശങ്കകളാണ് ട്രെയിലറില്‍ കാണിക്കുന്നത്. കേരളത്തിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥാപാരിസരമാണ് കാണാനായത്. ടോവിനോയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
ഡോ. ബിജു സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് പ്രൊഡക്ഷന്‍സ് എന്നിവരും ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.
യദു രാധാകൃഷ്ണന്‍ ഛായാഗ്രഹണവും ഡേവിസ് മാനുവല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :