aparna shaji|
Last Modified ശനി, 11 മാര്‍ച്ച് 2017 (09:02 IST)
ടോം ഇമ്മട്ടി സംവിധാനം ചെയ്ത് ഒരു
മെക്സിക്കൻ അപാരത തീയേറ്ററുകളിൽ മുന്നേറുകയാണ്. നായകനായ ടൊവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും ചിത്രമെന്ന കാര്യത്തിൽ സംശയമില്ല. ചിത്രത്തിൽ രാഷ്ട്രീയമാണ് പ്രമേയമെങ്കിലും തനിയ്ക്ക് ഒരു പാർട്ടിയോടും പ്രത്യേകമായി ചായ്വില്ലെന്ന് താരം പ്രതികരിക്കുന്നു.
മതത്തേക്കാളും രാഷ്ട്രീയത്തേക്കാളും മനുഷ്യനെ സ്നേഹിക്കുന്ന രാഷ്ട്രീയമാണ് തന്റേതെന്ന് ടോവിനോ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് എടുത്തുകളഞ്ഞാല്‍ ഏതു കാര്യത്തേയും വിമര്‍ശിക്കാനും അഭിനയിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടമാകുമെന്നും താരം പറയുന്നു.
'ഒരു മെക്സിക്കന്‍ അപാരത’ ഹിറ്റാകാന്‍ വേളാങ്കണ്ണിയില്‍ പോയി മകളുടെ തല മൊട്ടയിടിച്ചിട്ടില്ലെന്നും ടൊവിനോ പറഞ്ഞു. മൊട്ടയടിച്ച മകളുടെ കൂടെയുളള ഫോട്ടോ ഫെയ്സ്ബുക്കിലിട്ട് വെറുതെ തമാശയ്ക്ക് നല്കിയ അടിക്കുറിപ്പാണ് അത്. പടം നന്നാകാതെ വേളാങ്കണ്ണിയില്‍ പോയി തല മൊട്ടയടിച്ചാല്‍ ചിത്രം ഹിറ്റാകുമെന്ന് വിശ്വസിക്കുന്ന മണ്ടനല്ല താന്‍. താന്‍ അന്ധവിശ്വാസിയല്ലെന്നും അദ്ദേഹം പറഞ്ഞു.