വിക്രം നായകനാകുന്ന തങ്കലാന്‍, വിശേഷങ്ങളുമായി സംഗീതസംവിധായകന്‍ ജി.വി പ്രകാശ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (15:10 IST)
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ എന്ന സിനിമയുടെ തിരക്കിലാണ് നടന്‍ വിക്രം.പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശാണ്.

സിനിമയില്‍ മൂന്ന് ഗാനങ്ങള്‍ ഉണ്ടെന്ന് സംഗീത സംവിധായകന്‍ വെളിപ്പെടുത്തി. ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ പൂര്‍ത്തിയാക്കി എന്നും അദ്ദേഹം പറഞ്ഞു .

സംവിധായകന്‍ രഞ്ജിത്തിന്റെ ഗാനരചയിതാക്കളുടെ സംഘം എപ്പോഴും കൂടെയുണ്ടെന്നും അതിനാല്‍ ഒരു ട്യൂണ്‍ തയ്യാറായാല്‍ ഉടന്‍ തന്നെ മികച്ച വരികള്‍ എഴുതി ഗാനം പൂര്‍ത്തിയാക്കുമെന്നും ജിവി പ്രകാശ് പറഞ്ഞു.ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ സ്വര്‍ണ്ണ ഖനികളില്‍ ജോലി ചെയ്തിരുന്നവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :