തൊപ്പിക്ക് പ്രണയം, വണ്ടി കൂട്ടിയിടിച്ചപ്പോള്‍ പരിചയപ്പെട്ടു, പ്രണയത്തെക്കുറിച്ച് വീട്ടുകാര്‍ക്കും അറിയാമെന്ന് നിഹാദ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (12:20 IST)
സോഷ്യല്‍ മീഡിയയുടെ ലോകത്ത് തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബറാണ് നിഹാദ്. ഈയടുത്ത് വീഡിയോകളില്‍ മോശം കണ്ടെന്റുകള്‍ നല്‍കുന്നു എന്ന പരാതിയില്‍ ഇയാള്‍ക്ക് നിയമ നടപടി നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ് തൊപ്പി. അതിനിടയില്‍ തന്നെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തു. കാമുകിയുടെ പേര് ഫസിയ എന്നാണെന്നും പറയുന്നു. പ്രണയ കഥയും പറയുന്നുണ്ട്.

'കളമശ്ശേരിയില്‍ വച്ച് എന്റെ വണ്ടി ഇവളുടെ വണ്ടിയുമായി കൂട്ടിയിടിച്ചു. നല്ല ഇടി ആയിരുന്നു. പക്ഷേ ആര്‍ക്കും ഒന്നും പറ്റിയില്ല. അന്ന് രാത്രി സംസാരിച്ചു',-എന്നാണ് നിഹാദ് പറയുന്നത്.


വണ്ടി ഇടിച്ചപ്പോള്‍ വന്‍ ദേഷ്യമാണ് വന്നതെന്നും നിഹാദാണ് വണ്ടിയില്‍ ഉണ്ടായിരുന്നത് എന്ന് അറിഞ്ഞിരുന്നില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ പുള്ളിയെ അറിയാമെന്നും ഫസി പറയുന്നു.

പ്രണയത്തെക്കുറിച്ച് വീട്ടുകാര്‍ക്കും അറിയാമെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :