കെ ആര്‍ അനൂപ്|
Last Modified ശനി, 27 ഓഗസ്റ്റ് 2022 (10:15 IST)
'തിരുവാവണി രാവ് മനസ്സാകെ നിലാവ്
മലയാളച്ചുണ്ടില്‍ മലരോണപ്പാട്ട്'- 2016 ല്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങിയശേഷം എല്ലാ ഓണക്കാലത്തും കേള്‍ക്കുന്ന പാട്ടാണ് ഇത്.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മേനോന്‍,സിതാര കൃഷ്ണകുമാര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ഒരു ചലഞ്ചുമായി ഷാന്‍ റഹ്‌മാന്‍.
നിങ്ങള്‍ ചെയ്യേണ്ടത്
ഓണം ആയില്ലേ...അപ്പോ ഒരു ചലഞ്ച് ആയല്ലോ?ഈ ഓണത്തിന് നിങ്ങള്‍ക്കായി ആവേശകരമായ ചിലത് ഞങ്ങള്‍ കരുതിയിട്ടുണ്ട്! തിരുവാവണിരാവ് ചലഞ്ച് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു!
നിങ്ങള്‍ ചെയ്യേണ്ടത്, തിരുവാവണിരാവ്
നിങ്ങളുടെ വേര്‍ഷന്‍ ആയി ഒരു റീല്‍ ഉണ്ടാക്കണം. നിങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ സംഗീതം സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ സര്‍ഗ്ഗാത്മകത കാണാന്‍ ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല!
നിര്‍ദ്ദേശങ്ങള്‍:
- നിങ്ങളുടെ പാട്ടിന്റെ പതിപ്പിനൊപ്പം ഒരു റീല്‍ സൃഷ്ടിക്കുക.
- @shaanrahman, @srmc.community എന്നിവ ടാഗ് ചെയ്യുക
- നിങ്ങളുടെ റീല്‍ പോസ്റ്റുചെയ്യുക
ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു ഒരു സര്‍പ്രൈസ്.
ഹാപ്പി റീമിക്‌സിംഗ്!