രേണുക വേണു|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (08:03 IST)
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്' വിവാദത്തില്‍. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാതെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ തിയറ്ററുകളുടെ സംഘടനയായ ഫിയോക് രംഗത്തെത്തി. തുടര്‍ച്ചയായി ഒ.ടി.ടി.യിലേക്ക് സിനിമ നല്‍കുന്ന താരങ്ങള്‍ക്കും നിര്‍മാണക്കമ്പനികള്‍ക്കുമെതിരെ നിസ്സഹകരണം പ്രഖ്യാപിക്കേണ്ടിവരുമെന്ന സൂചനയാണ് ഫിയോക് നല്‍കുന്നത്. താരങ്ങളെ സിംഹാസനത്തില്‍ പിടിച്ചിരുത്തിയത് തിയറ്ററുകാരാണെന്നും അതിന്റെ നന്ദി തിരിച്ചുണ്ടാകണമെന്നും ഫിയോക് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി ഒടിടിയിലേക്ക് സിനിമ നല്‍കുന്ന താരങ്ങള്‍ ഭാവി സിനിമകളും ഒടിടിയിലേക്ക് നല്‍കിയാല്‍ മതിയെന്ന് പറയേണ്ടിവരുമെന്ന് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍.